ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മാട്ടുമ്മലിലെ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ റേഷന്‍കട തുറന്നു; 350 വീട്ടുകാർക്ക് ആശ്വാസമായി. ജനങ്ങളുടെ ആവേശാരവങ്ങള്‍ക്കിടയില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അപേക്ഷകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാട്ടുമ്മലില്‍ കെ സ്റ്റോര്‍ കൂടിഅനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് മാട്ടുമ്മലില്‍ റേഷന്‍ കട തുടങ്ങണമെന്നത്. ഇതിനായി പലതവണ നാട്ടുകാര്‍ അധികാരികള്‍ക്ക് നിവേദനം നല്കി. ഈപ്രദേശത്ത് റേഷന്‍കട ഇല്ലാതിരുന്നതിനാല്‍ നാലു കിലോമീറ്ററോളം ദൂരം സഞ്ചരി ച്ച് അഞ്ചങ്ങാടിയിലോ ബ്ലാങ്ങാടോ ഒരുമനയൂരോ പോയാണ് റേഷന്‍കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നത്.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഷെജീറ ഷാഹിര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ. ആശ, പഞ്ചായത്ത് മെമ്പര്‍മാരായ എം.എസ്. പ്രകാശന്, റാഹില വഹാബ്, എ.കെ.മുനീര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി.ജലജ കുമാരി, കെ.വി. അഷറഫ്, കെ.ഡി. വീരമണി, നാസര്‍ ബ്ലാങ്ങാട്, വിനോദ് പണിക്കശേരി, കെ.എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.